Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BCCI Take Decision

ബി​​സി​​സി​​ഐ തീ​​രു​​മാ​​നം എടുക്കട്ടെ : ഗൗ​​തം ഗം​​ഭീ​​ര്‍

ഗോ​​ഹ​​ട്ടി: ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​നു മു​​മ്പു​​ത​​ന്നെ ഇ​​ന്ത്യ​​ന്‍ കോ​​ച്ച് എ​​ന്ന നി​​ല​​യി​​ല്‍ ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ സീ​​റ്റി​​നു മു​​ക​​ളി​​ല്‍ ചോ​​ദ്യ​​ചി​​ഹ്നം ഉ​​യ​​ര്‍​ന്നു​​ക​​ഴി​​ഞ്ഞി​​രു​​ന്നു.

കോ​​ല്‍​ക്ക​​ത്ത​​യി​​ലെ ആ​​ദ്യ ടെ​​സ്റ്റി​​ല്‍ ഇ​​ന്ത്യ ദ​​യ​​നീ​​യ​​മാ​​യി പ​​രാ​​ജ​​യ​​പ്പെ​​ട്ട​​തോ​​ടെ​​യാ​​യി​​രു​​ന്നു അ​​ത്. ഗം​​ഭീ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​നു കീ​​ഴി​​ല്‍ 369 ദി​​ന​​ങ്ങ​​ള്‍​ക്കി​​ടെ ര​​ണ്ട് ഹോം ​​ടെ​​സ്റ്റ് പ​​ര​​മ്പ​​ര ഇ​​ന്ത്യ എ​​തി​​രാ​​ളി​​ക​​ള്‍​ക്കു (ന്യൂ​​സി​​ല​​ന്‍​ഡ്, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക) മു​​ന്നി​​ല്‍ പൂ​​ര്‍​ണ​​മാ​​യി അ​​ടി​​യ​​റ​​വ​​ച്ചു.

ടെ​​സ്റ്റ് ടീം ​​മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ ഗം​​ഭീ​​റി​​ന്‍റെ ട്രാ​​ക്ക് റി​​ക്കാ​​ര്‍​ഡ് ദ​​യ​​നീ​​യ​​മാ​​ണ്. ഗം​​ഭീ​​റി​​നെ പു​​റ​​ത്താ​​ക്കി വി.​​വി.​​എ​​സ്. ല​​ക്ഷ്മ​​ണി​​നെ ടെ​​സ്റ്റ് മു​​ഖ്യ​​പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്ത് എ​​ത്തി​​ക്ക​​ണ​​മെ​​ന്ന​​തു​​ള്‍​പ്പെ​​ടെ​​യു​​ള്ള ച​​ര്‍​ച്ച​​ക​​ള്‍ കോ​​ല്‍​ക്ക​​ത്ത​​യി​​ലെ പ​​രാ​​ജ​​യ​​ത്തി​​നു പി​​ന്നാ​​ലെ ശ​​ക്ത​​മാ​​യി​​രു​​ന്നു.

ഗോ​​ഹ​​ട്ടി​​യി​​ലെ നാ​​ണം​​കെ​​ട്ട തോ​​ല്‍​വി​​ക്കു പി​​ന്നാ​​ലെ പ​​രി​​ശീ​​ല​​ക സ്ഥാ​​ന​​ത്തു താ​​ന്‍ തു​​ട​​ര​​ണ​​മോ വേ​​ണ്ട​​യോ എ​​ന്നു തീ​​രു​​മാ​​നി​​ക്കേ​​ണ്ട​​ത് ബി​​സി​​സി​​ഐ ആ​​ണെ​​ന്ന തു​​റ​​ന്നുപ​​റ​​ച്ചി​​ല്‍ ഗം​​ഭീ​​ര്‍ ന​​ട​​ത്തി​​യെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം.

“ബി​​സി​​സി​​ഐ​​യാ​​ണ് എ​​ല്ലാം തീ​​രു​​മാ​​നി​​ക്കു​​ന്ന​​ത്. കോ​​ച്ചാ​​യ​​ശേ​​ഷം ആ​​ദ്യ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ല്‍​ത്ത​​ന്നെ ഞാ​​ന​​ത് വ്യ​​ക്ത​​മാ​​ക്കി​​യി​​രു​​ന്നു. ഞാ​​ന​​ല്ല, ഇ​​ന്ത്യ​​ന്‍ ടീ​​മാ​​ണ് പ്ര​​ധാ​​നം’’- ഗം​​ഭീ​​ര്‍ പ​​റ​​ഞ്ഞു.

ഈ ​​തു​​റ​​ന്നുപ​​റ​​ച്ചി​​ലി​​നി​​ടെ, യു​​വ​​താ​​ര​​ങ്ങ​​ളു​​മാ​​യി ഇം​​ഗ്ല​​ണ്ടി​​ല്‍ ടെ​​സ്റ്റ് പ​​ര​​മ്പ​​ര സ​​മ​​നി​​ല​​യി​​ലാ​​ക്കി​​യ​​തും ഐ​​സി​​സി ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി, ഏ​​ഷ്യ ക​​പ്പ് ട്വ​​ന്‍റി-20 കി​​രീ​​ട​​ങ്ങ​​ള്‍ നേ​​ടി​​യ​​തു​​മെ​​ല്ലാം ത​​ന്‍റെ കോ​​ച്ചിം​​ഗി​​ന്‍റെ കീ​​ഴി​​ലാ​​ണെ​​ന്ന് ഓ​​ര്‍​മി​​പ്പി​​ക്കാ​​നും ഗം​​ഭീ​​ര്‍ പ്ര​​ത്യേ​​കം ശ്ര​​ദ്ധി​​ച്ചു.

ഫ്‌​​ളെ​​ച്ച​​റി​​നു​​ശേ​​ഷം ഗം​​ഭീ​​ര്‍!

ഡ​​ങ്ക​​ന്‍ ഫ്‌​​ളെ​​ച്ച​​റി​​നു​​ശേ​​ഷം ഇ​​ന്ത്യ​​ന്‍ ടെ​​സ്റ്റ് ടീ​​മി​​ന്‍റെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​ന്‍ എ​​ന്ന നി​​ല​​യി​​ല്‍ ഏ​​റ്റ​​വും മോ​​ശം ട്രാ​​ക്ക് റി​​ക്കാ​​ര്‍​ഡി​​നു​​ട​​മാ​​ണ് ഗൗ​​തം ഗം​​ഭീ​​ര്‍. 2011-2015 കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ മു​​ഖ്യ​​പ​​രി​​ശീ​​ല​​ക​​നാ​​യ ഫ്‌​​ളെ​​ച്ച​​റി​​ന്‍റെ കീ​​ഴി​​ല്‍ ഇ​​ന്ത്യ 2013 ഐ​​സി​​സി ഏ​​ക​​ദി​​ന ചാ​​മ്പ്യ​​ന്‍​സ് ട്രോ​​ഫി നേ​​ടി​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, 39 ടെ​​സ്റ്റ് ക​​ളി​​ച്ച​​തി​​ല്‍ ജ​​യി​​ച്ച​​ത് 13 എ​​ണ്ണം മാ​​ത്രം. 17 എ​​ണ്ണം പ​​രാ​​ജ​​യ​​പ്പെ​​ട്ടു, ഒ​​മ്പ​​ത് എ​​ന്ന സ​​മ​​നി​​ല. 33.33 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു ഫ്‌​​ളെ​​ച്ച​​റി​​ന്‍റെ കീ​​ഴി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ടെ​​സ്റ്റ് വി​​ജ​​യ​​ക്ക​​ണ​​ക്ക്.

ഗൗ​​തം ഗം​​ഭീ​​റി​​ന്‍റെ കീ​​ഴി​​ല്‍ ഇ​​ന്ത്യ ഇ​​തു​​വ​​രെ 19 ടെ​​സ്റ്റ് ക​​ളി​​ച്ചു. അ​​തി​​ല്‍ 10 എ​​ണ്ണ​​വും പ​​രാ​​ജ​​യ​​പ്പെ​​ട്ടു. ജ​​യി​​ച്ച​​ത് ഏ​​ഴ്, സ​​മ​​നി​​ല ര​​ണ്ട്. 36.82 ആ​​ണ് ഗം​​ഭീ​​റി​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ല്‍ ഇ​​ന്ത്യ​​യു​​ടെ വി​​ജ​​യ​​ശ​​ത​​മാ​​നം.

അ​​നി​​ല്‍ കും​​ബ്ലെ​​യു​​ടെ കീ​​ഴി​​ലാ​​യി​​രു​​ന്നു ഇ​​ന്ത്യ​​യു​​ടെ ഏ​​റ്റ​​വും മി​​ക​​ച്ച ടെ​​സ്റ്റ് വി​​ജ​​യ​​ശ​​ത​​മാ​​നം; 70.59. കും​​ബ്ലെ​​യു​​ടെ കീ​​ഴി​​ല്‍ ക​​ളി​​ച്ച 17 ടെ​​സ്റ്റി​​ല്‍ 12 എ​​ണ്ണ​​വും ജ​​യി​​ച്ചു. ഒ​​രെ​​ണ്ണം മാ​​ത്ര​​മാ​​ണ് പ​​രാ​​ജ​​യ​​പ്പെ​​ട്ട​​ത്. രാ​​ഹു​​ല്‍ ദ്രാ​​വി​​ഡ് (58.33), ര​​വി ശാ​​സ്ത്രി (58.13), ഗാ​​രി ക്രി​​സ്റ്റ​​ണ്‍ (48.49) എ​​ന്നി​​വ​​രാ​​ണ് ടെ​​സ്റ്റി​​ല്‍ മി​​ക​​ച്ച വി​​ജ​​യ​​ശ​​ത​​മാ​​ന​​മു​​ള്ള ഇ​​ന്ത്യ​​ന്‍ ടീ​​മി​​ന്‍റെ മു​​ന്‍ പ​​രി​​ശീ​​ല​​ക​​ര്‍.

Latest News

Corehub Up